---
title: "അടുക്കളയിൽ സഹായിക്കാൻ ഭാര്യ രാവിലെ വിളിച്ച് ഉണർത്തി ;പ്രകോപിതനായി യുവാവ് സ്വയം വെടിവെച്ച് മരിച്ചു  "
english_title: "Wife woke him up in the morning to help in the kitchen; young man shot himself in anger and died."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361046/wife-woke-him-up-in-the-morning-to-help-in-the-kitchen-young-man-shot-himself-in-anger-and-died"
published_at: "2026-05-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1028c4243ee_ikdlm.jpg"
keywords: []
---

# അടുക്കളയിൽ സഹായിക്കാൻ ഭാര്യ രാവിലെ വിളിച്ച് ഉണർത്തി ;പ്രകോപിതനായി യുവാവ് സ്വയം വെടിവെച്ച് മരിച്ചു  

> **Lead Summary:** അടുക്കളയിൽ സഹായിക്കാൻ ഭാര്യ രാവിലെ വിളിച്ച് ഉണർത്തിയതിൽ പ്രകോപിതനായി കർഷകൻ സ്വയം വെടിവെച്ച് മരിച്ചു.

## Article Content

അടുക്കളയിൽ സഹായിക്കാൻ ഭാര്യ രാവിലെ വിളിച്ച് ഉണർത്തിയതിൽ പ്രകോപിതനായി കർഷകൻ സ്വയം വെടിവെച്ച് മരിച്ചു.

ഉത്തർപ്രദേശിലെ ഹാഥ്‌റസിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ലാലു സിങ് (35) എന്ന കർഷകനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച‌യായിരുന്നു സംഭവം നടന്നത്.

കുടുംബാംഗങ്ങൾ നൽകിയ വിവരമനുസരിച്ച്, സാധാരണയായി എന്നും രാവിലെ എട്ട് മണിയോടെയാണ് ലാലു ഉണരാറുള്ളത്. എന്നാൽ സംഭവദിവസം രാവിലെ അഞ്ച് മണിക്ക് അടുക്കള വാതിൽ തുറക്കുന്നതിനായി ഭാര്യ ആശാ ദേവി ഇയാളെ വിളിച്ചുണർത്തുകയായിരുന്നു.

നേരത്തെ വിളിച്ചതിൽ പ്രകോപിതനായ ലാലുവും ഭാര്യയും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാകുകയും, ഇയാൾ ആശാ ദേവിയെ ഉപദ്രവിക്കുകയും ചെയ്തു‌.

തുടർന്ന് അതിയായി ദേഷ്യപ്പെടുകയും അസ്വസ്ഥനാകുകയും ചെയ്‌ത അദ്ദേഹം വീട്ടിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് സ്വന്തം നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ലാലുവിനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ പിസ്റ്റളും പൊലീസ് കണ്ടെടുത്തു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

ലാലു സിങ്ങ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നോ അതോ മറ്റെന്തെങ്കിലും കുടുംബപ്രശ്‌ങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. മരിച്ച ലാലു സിങ്ങിനും ആശാ ദേവിക്കും ആറും ഒന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361046/wife-woke-him-up-in-the-morning-to-help-in-the-kitchen-young-man-shot-himself-in-anger-and-died)