---
title: "ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടു ; പോലീസ് കേസെടുത്തു"
english_title: "Gold ornaments missing from Onakkur Devi temple; Police register case."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360976/gold-ornaments-missing-from-onakkur-devi-temple-police-register-case"
published_at: "2026-05-22T12:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ffed99259a_1000611861.jpg"
keywords: []
---

# ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടു ; പോലീസ് കേസെടുത്തു

> **Lead Summary:** പാമ്പാക്കുട: ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ നഷ്‌ടപെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു.

## Article Content

പാമ്പാക്കുട: ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ നഷ്‌ടപെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു.

സ്വർണ്ണ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുകയായിരുന്നു. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാം, 12ഗ്രാം വിതം തൂക്കമുള്ള 2 ലോക്കറ്റുകളും കൃഷ്‌ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാമിൻ്റെയും ലോക്കറ്റുമാണു കാണാതായത്. അമ്പലപ്പുഴ സ്വദേശിയായ മേല്ശാന്തിയാണ് ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്നത്.

സ്ഥിരമായി വിഗ്രഹത്തിൽ അണിയിക്കേണ്ടതുള്ളതിനാൽ മേൽശാന്തിയുടെ കൈവശം ആയിരുന്നു ആഭരണങ്ങൾ. ക്ഷേത്രം ഭാരവാഹികൾക്ക് വന്ന ഫോൺ സന്ദേശം ആണ് മോഷണം കണ്ടെത്താൻ കാരണമായത്. 2018 ൽ ഒരു ഭക്ത‌ൻ വഴിപാടായി സമർപ്പിച്ചതാണ് 4 ഗ്രാം തൂക്കമുള്ള 2 സ്വർണ ലോക്കറ്റുകൾ. ക്ഷേത്രം ഭരണസമിതി ചാർത്തിയിരുന്നതാണ് 12 ഗ്രാം തൂക്കമുള്ള ലോക്കറ്റ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360976/gold-ornaments-missing-from-onakkur-devi-temple-police-register-case)