---
title: "പിറവത്ത് വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷകരായി അഗ്ന‌ിരക്ഷാസേന"
english_title: "Firefighters rescue elderly man who got stuck in a well while cleaning in Piravat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360924/firefighters-rescue-elderly-man-who-got-stuck-in-a-well-while-cleaning-in-piravat"
published_at: "2026-05-22T09:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd44811260_1000611576.jpg"
keywords: []
---

# പിറവത്ത് വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷകരായി അഗ്ന‌ിരക്ഷാസേന

> **Lead Summary:** പിറവം : വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ വൃദ്ധനെ അഗ്ന‌ിരക്ഷാസേന എത്തി രക്ഷിച്ചു.

## Article Content

പിറവം : വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ വൃദ്ധനെ അഗ്ന‌ിരക്ഷാസേന എത്തി രക്ഷിച്ചു.

മണീട് വെട്ടിത്തറ പാറപ്പുഴയിൽ പി എം വർഗീസ് (70) ആണ് കിണറ്റിൽ കുടുങ്ങിയത്. വ്യാഴം ഉച്ചയോടെയാണ് സംഭവം. പിറവം അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എസ് സനീഷിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി വല ഉപയോഗിച്ച് ആളെ പുറത്തെത്തിച്ചു. പരിക്കുകൾ ഇല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360924/firefighters-rescue-elderly-man-who-got-stuck-in-a-well-while-cleaning-in-piravat)