---
title: "ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് ദാരുണാന്ത്യം"
english_title: "Middle-aged biker dies after being hit by bus."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360831/middle-aged-biker-dies-after-being-hit-by-bus"
published_at: "2026-05-21T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed80ed2082_1000405407.png"
keywords: []
---

# ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കൻ മരിച്ചു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിൽ ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിലായിരുന്നു ദാരുണമായ അപകടം.

## Article Content

പാലക്കാട് : കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കൻ മരിച്ചു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിൽ ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിലായിരുന്നു ദാരുണമായ അപകടം.

പട്ടാമ്പിയിൽ നിന്നും ഷൊർണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, കുളപ്പുള്ളിയിലെ വളവിൽ വച്ച് മുന്നിൽ പോവുകയായിരുന്ന ഇരുചക്രവാഹനത്തെ മറികടക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയിൽ ബസ് ബൈക്കിൽ തട്ടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകട സമയത്ത് ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുനിൽ. അപകടത്തിൽ നിയന്ത്രണം വിട്ട് ബസ്സിന്റെ ചക്രത്തിനടിയിലേക്ക് തെറിച്ചുവീണ സുനിലിൻ്റെ ശരീരത്തിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360831/middle-aged-biker-dies-after-being-hit-by-bus)