---
title: "ഫുട്ബാൾ കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് പോയി ; പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "Ball falls into river while playing football; student drowns while trying to retrieve it."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360829/ball-falls-into-river-while-playing-football-student-drowns-while-trying-to-retrieve-it"
published_at: "2026-05-21T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed74038865_1000610975.jpg"
keywords: []
---

# ഫുട്ബാൾ കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് പോയി ; പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** മലപ്പുറം പുറത്തൂരിൽ ഭാരതപ്പുഴയിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറത്തുർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിൻറെ മകൻ മുഹമ്മദ് ബിലാലാണ് മരിച്ചത്.

## Article Content

മലപ്പുറം പുറത്തൂരിൽ ഭാരതപ്പുഴയിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറത്തുർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിൻറെ മകൻ മുഹമ്മദ് ബിലാലാണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്ത് എ വി എസ് കടവിനരികിൽ ഫുട്ബാൾ കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് പോയതിനെ തുടർന്ന് പന്തെടുക്കാൻ ശ്രമിക്കുന്ന തിനിടെയാണ് അപകടം സംഭവിച്ചത്.

ബുധനാഴ്‌ച വൈകീട്ട് മുന്നോടെയാണ് സംഭവം. ബിലാലിനെ രക്ഷപ്പെടുത്താൻ മുഹമ്മദ് അഫ്‌നാൻ(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്‌നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.

ഇവർ ബിലാലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം 

അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ബിലാലിനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല.

കളൂർ നൂറുൽ ഈമാൻ മദ്റസയിലെയും ജി.എ ച്ച്.എസ്.എസ് പുറത്തുരിലെയും ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. റഹീനയാണ് ബിലാലിന്റെ മാതാവ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360829/ball-falls-into-river-while-playing-football-student-drowns-while-trying-to-retrieve-it)