---
title: "സ്‌കൂട്ടറിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികയായ യുവതി മരിച്ചു"
english_title: "Young woman scooter rider dies after being hit by car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360750/young-woman-scooter-rider-dies-after-being-hit-by-car"
published_at: "2026-05-21T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e9bb9f0dc3_Untitled-1.jpg"
keywords: []
---

# സ്‌കൂട്ടറിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികയായ യുവതി മരിച്ചു

> **Lead Summary:** മാവേലിക്കര : സ്‌കൂട്ടറിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികയായ യുവതി മരിച്ചു. വെട്ടിയാർ പായിക്കാട്ട് കിഴക്കതിൽ വിനോദിന്റെ ഭാര്യ സന്ധ്യ ആണ് മരിച്ചത്.

## Article Content

മാവേലിക്കര : സ്‌കൂട്ടറിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികയായ യുവതി മരിച്ചു. വെട്ടിയാർ പായിക്കാട്ട് കിഴക്കതിൽ വിനോദിന്റെ ഭാര്യ സന്ധ്യ ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബന്ധു പത്തനാപുരം സ്വദേശി ഐശ്വര്യയ-്‌ക്ക്‌ (15) ഗുരുതര പരിക്കേറ്റു. ഐശ്വര്യയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര- പന്തളം റോഡിൽ വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടത്തിനു സമീപം ബുധൻ പകൽ മൂന്നിനായിരുന്നു അപകടം.

പന്തളം ഭാഗത്തേക്ക് പോയ കാർ ടിപ്പർലോറിയെ മറികടക്കുന്നതിനിടെ എതിരെവന്ന സ-്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വട്ടം കറങ്ങിയ കാർ മാവേലിക്കര ഭാഗത്തേക്ക് തിരിഞ്ഞ് നടപ്പാതയിൽ ഇടിച്ചു കയറിയാണ് നിന്നത്. തലയ-്‌ക്ക്‌ ഗുരുതര പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്ത് മരിച്ചു. മക്കള്‍: ദക്ഷിണ, ദേവദത്ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360750/young-woman-scooter-rider-dies-after-being-hit-by-car)