---
title: "ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു ; യാത്രക്കാർക്ക് അത്ഭുതരക്ഷ"
english_title: "A huge boulder fell on a moving KSRTC bus; passengers miraculously survived."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360743/a-huge-boulder-fell-on-a-moving-ksrtc-bus-passengers-miraculously-survived"
published_at: "2026-05-21T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e987207560_vghjj.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു ; യാത്രക്കാർക്ക് അത്ഭുതരക്ഷ

> **Lead Summary:** ഇടുക്കി: ദേശിയ പാതയിൽ പെരുവന്താനത്തിന് സമീപം നാല്പതാം മൈലിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു.

## Article Content

ഇടുക്കി: ദേശിയ പാതയിൽ പെരുവന്താനത്തിന് സമീപം നാല്പതാം മൈലിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു.

ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കുമിളിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

റോഡിന് വശത്തെ മലയിടുക്കിൽ നിന്ന് ഉരുണ്ടു വന്ന കൂറ്റൻ പാറക്കല്ല് കെ എസ് ആർ ടി സി ബസിന്റെ പുറകുവശത്ത് ശക്തമായി ഇടിച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു. അപകട സമയം ബസിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പാറ വന്ന് ഇടിച്ചതിനെത്തുടർന്ന് ബസിൻ്റെ പിൻസീറ്റിൽ ഇരുന്ന രാജു എന്ന യാത്രക്കാരന് നിസ്സാര പരുക്കേറ്റു. പരുക്കേറ്റ രാജുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് റോഡിൽ വീണ പാറക്കല്ല് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയെ തുടർന്ന് മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360743/a-huge-boulder-fell-on-a-moving-ksrtc-bus-passengers-miraculously-survived)