---
title: "കുടുംബവഴക്ക് ; ഭാര്യയെ കുത്തുന്നത് തടയാൻ ശ്രമിച്ച ബന്ധുക്കൾ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു "
english_title: "Family feud: Four people, including relatives, hacked to death for trying to stop wife from stabbing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360721/family-feud-four-people-including-relatives-hacked-to-death-for-trying-to-stop-wife-from-stabbing"
published_at: "2026-05-21T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e88840e77f_1000373857.png"
keywords: []
---

# കുടുംബവഴക്ക് ; ഭാര്യയെ കുത്തുന്നത് തടയാൻ ശ്രമിച്ച ബന്ധുക്കൾ ഉൾപ്പെടെ നാല് പേർക്ക് വെട്ടേറ്റു 

> **Lead Summary:** ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് കത്തിക്കൊണ്ട് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ പത്മജ, ഇവരുടെ സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധു വിഷ്‌ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് കത്തിക്കൊണ്ട് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ പത്മജ, ഇവരുടെ സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധു വിഷ്‌ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ നെഞ്ചിലും മുതുകിലും ഗുരുതരമായി കുത്തേറ്റ മോഹൻ കുമാറിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. കുടുംബവഴക്കിനെ തുടർന്ന് പത്മജ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം ഭാര്യവീട്ടിൽ അതിക്രമിച്ചു കയറിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു.

ഇത് തടയാൻ ഓടിയെത്തിയപ്പോഴാണ് സഹോദരൻ സച്ചിനും ചെറിയച്ചൻ മോഹൻ കുമാറിനും ബന്ധുവായ വിഷ്‌ണുജിത്തിനും കുത്തേറ്റതെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360721/family-feud-four-people-including-relatives-hacked-to-death-for-trying-to-stop-wife-from-stabbing)