---
title: "യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവരുകയും ചെയ്‌തു ; പ്രതി പിടിയിൽ"
english_title: "Woman taken to resort, raped, filmed nude photos and stole gold; Accused arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360701/woman-taken-to-resort-raped-filmed-nude-photos-and-stole-gold-accused-arrested"
published_at: "2026-05-21T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e6f82e4fd1_1000610377.jpg"
keywords: []
---

# യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവരുകയും ചെയ്‌തു ; പ്രതി പിടിയിൽ

> **Lead Summary:** യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവരുകയും ചെയ്‌ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

## Article Content

യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവരുകയും ചെയ്‌ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

മുരിങ്ങൂർ തെക്കുമുറി പുല്ലൻ വീട്ടിൽ കുട്ടിച്ചാത്തൻ എന്ന ഫിജോ (40) വിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2025 ഡിസംബർ 13ന് അതിരപ്പിള്ളിയിലെ ഗ്രീൻ സൈറ്റ് എന്ന റിസോർട്ടിലായിരുന്നു സംഭവം. യുവതിക്ക് വാടകയ്ക്ക് വീട് തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അതിരപ്പിള്ളിയിലേക്ക് കൂട്ടികൊണ്ടുപോവുകയി രാത്രി 11ഓടെ റിസോർട്ടിലെത്തിച്ചു.

 എംഡിഎംഎ കലർത്തിയ വെള്ളം കുടിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. തുടർന്ന് നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഓരോ പവൻ തൂക്കമുള്ള സ്വർണ്ണമാല, വള എന്നിവ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.

ഈ കേസിൽ മൂന്ന് പേരെ നേർത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ഫിജോ കൂടപ്പുഴയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അറസ്റ്റിലായ ഫിജോ, കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കവർച്ചാ കേസുകളും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360701/woman-taken-to-resort-raped-filmed-nude-photos-and-stole-gold-accused-arrested)