---
title: "വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി"
english_title: "A 22-year-old woman was brutally murdered by her ex-boyfriend four days after their engagement."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360605/a-22-year-old-woman-was-brutally-murdered-by-her-ex-boyfriend-four-days-after-their-engagement"
published_at: "2026-05-20T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d84a7936d9_1000609883.jpg"
keywords: []
---

# വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി

> **Lead Summary:** ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി.

## Article Content

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി.

ലഖ്നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയായ ശിവാനി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മെയ് 14-ന് മറ്റൊരു യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞ്, വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് രാജ്യം നടുങ്ങിയ ഈ ക്രൂരകൃത്യം നടന്നത്.

ഞായറാഴ്ച‌ രാവിലെ ഓഫീസിലെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് രാജ്യം നടുങ്ങിയ ഈ ക്രൂരകൃത്യം നടന്നത്.

ഞായറാഴ്‌ച രാവിലെ ഓഫീസിലെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ചിത്രം കണ്ട് അമ്മയാണ് കൊല്ലപ്പെട്ടത് ശിവാനിയാണെന്ന് തിരിച്ചറിഞ്ഞത്. കേസ് അന്വേഷണത്തിനായി രൂപീകരിച്ച നാല് പ്രത്യേക പൊലീസ് സംഘങ്ങൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാണ് ലഖ്നൗവിൽ ഡെലിവറി ഏജൻ്റായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശി പ്രേം കുമാർ മാഞ്ചി (23) എന്ന മുൻ കാമുകനെ അറസ്റ്റ് ചെയ്‌തത്.

തനിക്ക് ശിവാനിയെ കഴിഞ്ഞ ഏഴെട്ട് വർഷമായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പില്ലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ആറുമാസമായി ഓഫീസിലെ മറ്റൊരു സഹപ്രവർത്തകനുമായി അവൾക്കുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360605/a-22-year-old-woman-was-brutally-murdered-by-her-ex-boyfriend-four-days-after-their-engagement)