---
title: "വീട് കേന്ദ്രീകരിച്ച് മാരക ലഹരി വിൽപന ;  എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Home-based sale of deadly drugs; Youth arrested with MDMA."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360550/home-based-sale-of-deadly-drugs-youth-arrested-with-mdma"
published_at: "2026-05-20T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d59944f2bf_1000609681.jpg"
keywords: []
---

# വീട് കേന്ദ്രീകരിച്ച് മാരക ലഹരി വിൽപന ;  എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** കോഴിക്കോട്:മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിലായി.

## Article Content

കോഴിക്കോട്:മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിലായി.

മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ (26) എന്ന യുവാവിനെയാണ് വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 13.56 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു.

നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക‌്വാഡ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ മുഹമ്മദ് ഇർഫാന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയുടെ പേഴ്സ‌സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

പിടിയിലായ മുഹമ്മദ് ഇർഫാൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലഹരിമരുന്ന് കടത്തിയതിന് മൂന്ന് തവണയാണ് ഇയാൾ പൊലീസിന്റെ 

പിടിയിലായിട്ടുള്ളത്. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വീട് കേന്ദ്രീകരിച്ച് സമാനമായ രീതിയിൽ ലഹരി കച്ചവടം തുടരുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ടി ഫറാഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് എസ് ഐമാരായ വിനീത് വിജയൻ, രാമത്ത് മനോജ്‌കുമാർ, എ എസ് ഐമാരായ വി വി ഷാജി, സുനിൽകുമാർ, സി പി ഒമാരായ ടി കെ ശോഭിത്ത്, അഗിലേഷ്, അനൂപൻ, അനുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360550/home-based-sale-of-deadly-drugs-youth-arrested-with-mdma)