---
title: "ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു"
english_title: "A seventh-grade student died after falling from a tree while picking jackfruit."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360344/a-seventh-grade-student-died-after-falling-from-a-tree-while-picking-jackfruit"
published_at: "2026-05-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c053518337_1000608563.jpg"
keywords: []
---

# ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

## Article Content

മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

പന്തല്ലൂർ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരി പുളിക്കൽ റുഷ്‌ദയുടെയും വെള്ളില സ്വദേശി ജാഫറിൻറെയും മകൻ അഹിൽ ഷാൻ (13) ആണ് മരണപ്പെട്ടത്. ഞാവൽപ്പഴം പറിക്കാനായി മരത്തിൽ കയറിയ അഹിൽ ഷാൻ, മുകളിൽ വെച്ച് അബദ്ധത്തിൽ കാൽവഴുതി നിലത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360344/a-seventh-grade-student-died-after-falling-from-a-tree-while-picking-jackfruit)