---
title: "മോഡലിങ്ങിന്റെ്റെ മറവിൽ മനുഷ്യക്കടത്ത് ; സംഘത്തിലെ രണ്ട് യുവതികൾ അറസ്റ്റിൽ"
english_title: "Human trafficking under the guise of modeling; Two young women in the gang arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360314/human-trafficking-under-the-guise-of-modeling-two-young-women-in-the-gang-arrested"
published_at: "2026-05-19T10:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf1aed99b8_1000608223.jpg"
keywords: []
---

# മോഡലിങ്ങിന്റെ്റെ മറവിൽ മനുഷ്യക്കടത്ത് ; സംഘത്തിലെ രണ്ട് യുവതികൾ അറസ്റ്റിൽ

> **Lead Summary:** മരട് : മോഡലിങ്ങിന്റെ്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ സംഘത്തിലെ രണ്ട് യുവതികൾ അറസ്റ്റിൽ.

## Article Content

മരട് : മോഡലിങ്ങിന്റെ്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ സംഘത്തിലെ രണ്ട് യുവതികൾ അറസ്റ്റിൽ.

തിരുവനന്തപുരം സ്വദേശി അലീന (29), സ്വദേശി സിന്ധു (50) എന്നിവരാണ് അറസ്റ്റിലായത്.

മോഡലിങ് ജോലി വാഗ്‌ദാനംചെയ്ത‌്‌ യുവതികളെ ദുബായിൽ എത്തിച്ച് അനാശാസ്യത്തിന് ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. ഇരകളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മരടിൽ താമസിക്കുന്ന അലീനയെ അവിടെനിന്നും സിന്ധുവിനെ മുംബൈയിൽനിന്നും പിടികൂടിയത്. സിന്ധുവിനെ നാട്ടിലെത്തിക്കാൻ മരടിൽനിന്ന് പൊലീസ് സംഘം മുംബൈയിലേക്ക് തിരിച്ചു.

മോഹനവാഗ്ദാനങ്ങൾ നൽകി കെണിയിൽവീഴ്ത്തിയാണ് ഇവർ യുവതികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദുബായിലെത്തിക്കുന്ന യുവതികളെ രഹസ്യകേന്ദ്രങ്ങളിൽ തടങ്കലിലാക്കും. തുടർന്ന് മയക്കുമരുന്ന് ബലമായി നൽകി അബോധാവസ്ഥയിലാക്കി കാഴ്ചവയ്ക്കുന്നതായിരുന്നു രീതി. ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് പണം കൈപ്പറ്റിയതായും പറയുന്നു. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ട്.അലീന മുമ്പും ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീന പ്രതിയാണ്. ഇവർക്ക് ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായും ബന്ധമുണ്ട്. പിന്നിൽ വൻസംഘമുണ്ടെന്നും വിശദമായ അന്വേഷണത്തിലേക്ക് കടന്നതായും എസിപി കെ ജി സുരേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360314/human-trafficking-under-the-guise-of-modeling-two-young-women-in-the-gang-arrested)