---
title: "ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു"
english_title: "Two bikers died in a collision between a bike and a lorry."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360312/two-bikers-died-in-a-collision-between-a-bike-and-a-lorry"
published_at: "2026-05-19T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf02b46bb6_1000608221.jpg"
keywords: []
---

# ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു

> **Lead Summary:** പാലക്കാട് : പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു.

## Article Content

പാലക്കാട് : പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു.

കുനിശ്ശേരി ചെങ്കാരം കല്ലായിൽക്കളം സ്വദേശികളായ സുഭാഷ്(19), രജീഷ്(21) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെ എരിമയൂർ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.

കുനിശ്ശേരി ഭാഗത്ത് നിന്ന് തൃപ്പാളൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സുഭാഷും രജീഷും സുഖിലും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞുകയറുകയും ചെയ്‌തു. സുഭാഷ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

രജീഷിനെയും സുഖിലിനെയും ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രജീഷും മരിക്കുകയായിരുന്നു. സുഖിലിന് ഗുരുതര പരിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360312/two-bikers-died-in-a-collision-between-a-bike-and-a-lorry)