---
title: "ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ പന്തൽ തൂണിൽ നിന്ന് ഷോക്കേറ്റു മരിച്ചു"
english_title: "On the day of the housewarming, the head of the household died after being electrocuted from the pavilion pole."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360250/on-the-day-of-the-housewarming-the-head-of-the-household-died-after-being-electrocuted-from-the-pavilion-pole"
published_at: "2026-05-18T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b2b072f32f_1000607852.jpg"
keywords: []
---

# ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ പന്തൽ തൂണിൽ നിന്ന് ഷോക്കേറ്റു മരിച്ചു

> **Lead Summary:** കണ്ണൂരിൽ വീടിൻ്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് ദാരുണമായി മരിച്ചത്.

## Article Content

കണ്ണൂരിൽ വീടിൻ്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് ദാരുണമായി മരിച്ചത്.

പുതിയ വീടിൻ്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന്. ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചു തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

രാഘവൻ, രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടൻ. മകൻ :ആദിത്ത് രാജേഷ്. സഹോദരങ്ങൾ : മഹേഷ്, ഷൈന, ലേഖ. സംസ്കാരം ബിക്കിരിയൻ പറമ്പ് പൊതുശ്‌മശാനത്തിൽ നടന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360250/on-the-day-of-the-housewarming-the-head-of-the-household-died-after-being-electrocuted-from-the-pavilion-pole)