---
title: "മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ"
english_title: "Neighbor arrested for stabbing young man to death over drunken argument."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360249/neighbor-arrested-for-stabbing-young-man-to-death-over-drunken-argument"
published_at: "2026-05-18T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b29580a333_1000607814.jpg"
keywords: []
---

# മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ

> **Lead Summary:** തൃശ്ശൂർ : മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ.

## Article Content

തൃശ്ശൂർ : മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ.

എടത്തിരുത്തി അയ്യമ്പിള്ളി സ്വദേശി അനൂപിനെയാണ് (42) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് എടത്തിരുത്തി അയ്യമ്പിടി കനാൽ കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് കൊല്ലപ്പെട്ടത്.

തൃശൂർ എക്സൈസ് അക്കാദമിയിലെ താൽക്കാലിക പാചക തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. പ്രതിയായ അനൂപ് കോൺക്രീറ്റ് തൊഴിലാളിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360249/neighbor-arrested-for-stabbing-young-man-to-death-over-drunken-argument)