---
title: "കപ്പ, വാഴ കൃഷിക്കിടയിൽ കഞ്ചാവ് ചെടികളും ; യുവാവ് പിടിയിൽ"
english_title: "Youth arrested for growing cannabis plants among banana and kappa crops."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360060/youth-arrested-for-growing-cannabis-plants-among-banana-and-kappa-crops"
published_at: "2026-05-18T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a8df211a74_1000606822.jpg"
keywords: []
---

# കപ്പ, വാഴ കൃഷിക്കിടയിൽ കഞ്ചാവ് ചെടികളും ; യുവാവ് പിടിയിൽ

> **Lead Summary:** വർക്കല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവ് പിടിയിൽ.

## Article Content

വർക്കല: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവ് പിടിയിൽ.

വെട്ടൂർ അഴകൻവിള ലക്ഷംവീട് ഉന്നതിയിൽ റാഷിദ് (38) ആണ് വർക്കല പൊലീസിൻ്റെ പിടിയിലായത്. രണ്ട് മീറ്റർ, 1.5 മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് പൊലീസ് കണ്ടെടുത്തത്. മാസങ്ങളായി റാഷിദ് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി പരിപാലിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിലെ മറ്റ് കൃഷികൾക്കൊപ്പമായിരുന്നു റാഷിദിന്റെ കഞ്ചാവ് ചെടി പരിപാലനം.

വർക്കല ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.

വീടിൻ്റെ പുറകുവശത്തുളള കപ്പ, വാഴ കൃഷിക്കിടയിൽ ആയിരുന്നു കഞ്ചാവ് ചെടികൾ. രണ്ടര മീറ്റർ ഉയരമുളള ആറ് ചെടികളാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ എല്ലാ ചെടികളും പിഴുതെടുത്ത് സ്റ്റേഷനിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360060/youth-arrested-for-growing-cannabis-plants-among-banana-and-kappa-crops)