---
title: "മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു"
english_title: "Electrician dies after being electrocuted by iron pole while picking mangoes."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/360059/electrician-dies-after-being-electrocuted-by-iron-pole-while-picking-mangoes"
published_at: "2026-05-18T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a8cd644ec0_1000606828.jpg"
keywords: []
---

# മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു

> **Lead Summary:** കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു.

## Article Content

കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു.

വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിൻ്റെയും അന്നമ്മയുടെയും മകൻ ബിജോ ജോർജ് (50) ആണ് മരിച്ചത്.

ഞായറാഴ്‌ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടിൽ മാങ്ങ പറിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുതോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേറ്റ ബിജോയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ:ഷിസി ചാരുപ്ലാക്കൽ (തിരുവമ്പാടി).മക്കൾ: ഇവാൻസ്, എവ്‌ലിൻ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/360059/electrician-dies-after-being-electrocuted-by-iron-pole-while-picking-mangoes)