---
title: "ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "22-year-old man collapses and dies while playing on turf."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359950/22-year-old-man-collapses-and-dies-while-playing-on-turf"
published_at: "2026-05-17T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a095abf5cd25_1000606020.jpg"
keywords: []
---

# ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് മംഗലത്ത് ഹക്കീമിൻ്റെ മകനായ അനസ് ആണ് മരണപ്പെട്ടത്.

## Article Content

ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് മംഗലത്ത് ഹക്കീമിൻ്റെ മകനായ അനസ് ആണ് മരണപ്പെട്ടത്.

ഉമ്മനഴിയിലുള്ള ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അനസിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും കുഴഞ്ഞു വീഴുകയും ചെയ്‌തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, തെന്മലയിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ (54) ആണ് പേവിഷബാധയെ തുടർന്ന് മരണപ്പെട്ടത്. പേവിഷബാധയെ തുടർന്നാണ് കുഞ്ഞമ്മയുടെ മരണമെന്ന് ജില്ലാ ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359950/22-year-old-man-collapses-and-dies-while-playing-on-turf)