---
title: "ബന്ധുവിൻ്റെ വിവാഹത്തിന് ബൈക്കിൽ പോകവെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically after being hit by a car while riding his bike to his relative's wedding."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359930/a-young-man-died-tragically-after-being-hit-by-a-car-while-riding-his-bike-to-his-relatives-wedding"
published_at: "2026-05-17T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0937ed151fa_1000405407.png"
keywords: []
---

# ബന്ധുവിൻ്റെ വിവാഹത്തിന് ബൈക്കിൽ പോകവെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ : ബന്ധുവിൻ്റെ വിവാഹത്തിന് ബൈക്കിൽ പോകവെ ആലപ്പുഴ ബൈപ്പാസിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം.

## Article Content

ആലപ്പുഴ : ബന്ധുവിൻ്റെ വിവാഹത്തിന് ബൈക്കിൽ പോകവെ ആലപ്പുഴ ബൈപ്പാസിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം.

മുഹമ്മ പഞ്ചായത്ത് 12-ാ-ാം വാർഡിൽ കരിപ്പുറത്തുവെളി കെ മുഹമ്മദ് ഷാഫിയാ(28)ണ് മരിച്ചത്. ബൈപ്പാസിൽ കുതിരപ്പന്തി അടിപ്പാതയ്ക്ക് പടിഞ്ഞാറ് ശനി വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. ഒരേദിശയിൽ സഞ്ചരിച്ച ബൈക്കിന്റെ പിന്നിലാണ് കാറിടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇടിയുടെ ആഘാതത്തിൽ പത്തടിയിലേറെ താഴെ സർവീസ് റോഡിലേക്ക് തെറിച്ച് വീണ് മുഹമ്മദ് ഷാഫിയുടെ തലയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. കരുനാഗപ്പള്ളിയിൽ ഞായറാഴ്ച്‌ചയാണ് ബന്ധുവിൻ്റെ വിവാഹം. 

അലൂമിനിയം ഫേബ്രിക്കേഷൻ തൊഴിലാളിയാണ്. സഹോദരൻ സമീർ ഒന്നരവർഷം മുമ്പ് ബംഗളൂരുവിൽ 208 വാഹനാപകടത്തിൽ മരിച്ചു. ബാപ്പ: കെ എ സലിം (വിമുക്തഭടൻ). ഉമ്മ: നസി (പ്രീ പ്രൈമറി അധ്യാപിക, ഗവ.എൽപിഎസ് മുഹമ്മ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359930/a-young-man-died-tragically-after-being-hit-by-a-car-while-riding-his-bike-to-his-relatives-wedding)