---
title: "വിദേശജോലി വാഗ്‌ദാനംചെയ്‌ത്‌ ലക്ഷങ്ങൾ തട്ടി ; പ്രതി പിടിയിൽ"
english_title: "Accused arrested for duping lakhs by promising foreign jobs."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359694/accused-arrested-for-duping-lakhs-by-promising-foreign-jobs"
published_at: "2026-05-16T05:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07b4a13ed8a_1000604536.jpg"
keywords: []
---

# വിദേശജോലി വാഗ്‌ദാനംചെയ്‌ത്‌ ലക്ഷങ്ങൾ തട്ടി ; പ്രതി പിടിയിൽ

> **Lead Summary:** കാക്കനാട് : വിദേശജോലി വാഗ്‌ദാനംചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ പുത്തൻവേലിക്കര സ്വദേശി റോജിനെ തൃക്കാക്കര പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. ജഡ്‌ജിമുക്കിൽ പ്രവർത്തിച്ചിരുന്ന 'ഹാപ്പി ക്രോ ഗ്ലോബൽ സ്റ്റഡീസ് എൽഎൽപി' സ്ഥാപനത്തിന്റെ്റെ പേരിലായിരുന്നു തട്ടിപ്പ്.

## Article Content

കാക്കനാട് : വിദേശജോലി വാഗ്‌ദാനംചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ പുത്തൻവേലിക്കര സ്വദേശി റോജിനെ തൃക്കാക്കര പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. ജഡ്‌ജിമുക്കിൽ പ്രവർത്തിച്ചിരുന്ന 'ഹാപ്പി ക്രോ ഗ്ലോബൽ സ്റ്റഡീസ് എൽഎൽപി' സ്ഥാപനത്തിന്റെ്റെ പേരിലായിരുന്നു തട്ടിപ്പ്.

ഹംഗറിയിൽ ജോലി നൽകാമെന്ന് വാഗ്ദാനംചെയ്ത‌്‌ 2023 ഒക്ടോബർമുതൽ പല തവണകളായി പണം വാങ്ങിയെന്നാണ് പരാതി. പണം നഷ്‌ടപ്പെട്ട 10 പേരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കേസെടുത്തതോടെ ഒളിവിൽപ്പോയ പ്രതിയെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗളൂരു മഡിവാള മാരുതി നഗറിൽനിന്നാണ് പിടികൂടിയത്. വിദേശത്തേക്ക് ആളുകളെ അയക്കുന്നതിനാവശ്യമായ അംഗീകാരരേഖകളൊന്നും സ്ഥാപനത്തിനില്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തൃക്കാക്കര സ്റ്റേഷൻ എസ്ഐ വി ബി അനസിന്റെ നേതൃത്വത്തിൽ സിപിഒമാരായ സുജിത്, ഗുജറാൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359694/accused-arrested-for-duping-lakhs-by-promising-foreign-jobs)