---
title: "ബൈക്ക് റോഡരികിലെ ടയർ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്"
english_title: "Three injured after bike crashes into roadside tire shop."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359693/three-injured-after-bike-crashes-into-roadside-tire-shop"
published_at: "2026-05-16T05:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07b3f770353_1000604533.jpg"
keywords: []
---

# ബൈക്ക് റോഡരികിലെ ടയർ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** മൂവാറ്റുപുഴ : ബൈക്ക് റോഡരികിലെ ടയർ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്.

## Article Content

മൂവാറ്റുപുഴ : ബൈക്ക് റോഡരികിലെ ടയർ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്.

ബൈക്ക് യാത്രികരായ അങ്കമാലി സ്വദേശി അന്മുറ ആൽബിൻ ബെന്നി, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശൂർ സ്വദേശിനി മിന, ടയർ കടയ്ക്ക് മുന്നിൽനിന്ന അവോലി സ്വദേശി രാജു മണിമലക്കുന്നേൽ എന്നിവർക്കാണ് പരിക്ക്.

മൂവാറ്റുപുഴ--തൊടുപുഴ റോഡിൽ ആവോലിയിൽ വെള്ളി പകൽ 3.30 ഓടെയാണ് അപകടം. മൂവാറ്റുപുഴയിൽനിന്ന് തൊടുപുഴയിലേക്ക് പോകുകയായിരുന്നവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ആവോലി ബൈപാസിൽനിന്ന് പ്രധാന റോഡിലേക്ക് കടക്കുമ്പോൾ എതിരെവന്ന സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നിതിനിടെ ബൈക്ക് ടയർ കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ ബൈക്ക് യാത്രികരെ തൊടുപുഴയിടെ ? സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽബിന്റെ പരിക്ക് ഗുരുതരമാണ്. രാജുവിന് നിസാര പരിക്കേറ്റു. ബൈക്കിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. വാഴക്കുളം പൊലീസ് മേൽനടപടികളെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359693/three-injured-after-bike-crashes-into-roadside-tire-shop)