---
title: "നാശം വിതച്ച് കാറ്റും മഴയും ; കൂടുതൽ നഷ്ടം രാമമംഗലത്ത്"
english_title: "Wind and rain wreak havoc; more losses in Ramamangalam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359692/wind-and-rain-wreak-havoc-more-losses-in-ramamangalam"
published_at: "2026-05-16T05:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07b383b1b7d_1000604530.jpg"
keywords: []
---

# നാശം വിതച്ച് കാറ്റും മഴയും ; കൂടുതൽ നഷ്ടം രാമമംഗലത്ത്

> **Lead Summary:** പിറവം : ശക്തമായ കാറ്റിലും മഴയിലും നാശമുണ്ടായ പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.

## Article Content

പിറവം : ശക്തമായ കാറ്റിലും മഴയിലും നാശമുണ്ടായ പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.

വ്യാഴം വൈകിട്ടുണ്ടായ കാറ്റിൽ രാമമംഗലം പഞ്ചായത്തിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ഒരു വീട് പൂർണ്ണമായും 12 വീട് ഭാഗികമായും തകർന്നു. കപ്പ, വാഴ, ജാതി, കമുക് തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ചു.

കിഴുമുറി ഇറമ്പിൽ ഇ എൻ വിജയന്റെ വീടാണ് പൂർണമായും തകർന്നത്. സമീപ പുരയിടത്തിലെ കൂറ്റൻ ആഞ്ഞിലി മരം കാറ്റത്ത് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു താമസയോഗ്യമല്ലാതായി. പ്രദേശത്ത് 100 വൈദ്യുതപോസ്റ്റുകൾ തകർന്നു. വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കാനായിട്ടില്ല.

നാശനഷ്ടമുണ്ടായ പാമ്പാക്കുട, മണീട്, രാമമംഗലം എന്നിവിടങ്ങളിലെ സ്ഥലങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.വില്ലജ് ഓഫീസർമാരുടെ നേതൃത്വത്തിൽ നഷ്‌ടം സംബന്ധിച്ച കണക്കെടുപ്പും ആരംഭിച്ചു. രാമമംഗലം പഞ്ചായത്തിൽ പ്രസിഡന്റ് ജെസി രാജു, സെക്രട്ടറി ജോർജ് വി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359692/wind-and-rain-wreak-havoc-more-losses-in-ramamangalam)