---
title: "സ്റ്റോപ്പിൽ ബസ് നിർത്താത്തതതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു തകർത്തു"
english_title: "Angry woman smashes KSRTC bus window after bus fails to stop at stop."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359664/angry-woman-smashes-ksrtc-bus-window-after-bus-fails-to-stop-at-stop"
published_at: "2026-05-15T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0714ef31104_1000603943.jpg"
keywords: []
---

# സ്റ്റോപ്പിൽ ബസ് നിർത്താത്തതതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു തകർത്തു

> **Lead Summary:** സ്റ്റോപ്പിൽ ബസ് നിർത്താത്തതതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു തകർത്തു. ബസിൽ കയറിയ യുവതി ലുലു മിംസ് ഭാഗത്തെ സ്റ്റോപ്പിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു.

## Article Content

സ്റ്റോപ്പിൽ ബസ് നിർത്താത്തതതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു തകർത്തു. ബസിൽ കയറിയ യുവതി ലുലു മിംസ് ഭാഗത്തെ സ്റ്റോപ്പിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ യുവതി പറഞ്ഞ സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തി കൊടുക്കാൻ തയ്യാറായില്ല.

ഇതിൽ പ്രകോപിതയായ യുവതി ബസിലെ ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. അതേസമയം, ബസിന്റെ ചില്ല് അടിച്ച് തകർത്ത യുവതി ഇരുപത്തയ്യായിരം രൂപ ഫൈൻ അടച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359664/angry-woman-smashes-ksrtc-bus-window-after-bus-fails-to-stop-at-stop)