---
title: "എഴക്കാരനാട്ടിൽ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ടർഫ് പൂർണ്ണമായും തകർന്നു"
english_title: "The privately owned turf in Ezhakaranad has been completely destroyed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359547/the-privately-owned-turf-in-ezhakaranad-has-been-completely-destroyed"
published_at: "2026-05-15T11:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06bd81495ff_vh.jpg"
keywords: []
---

# എഴക്കാരനാട്ടിൽ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ടർഫ് പൂർണ്ണമായും തകർന്നു

> **Lead Summary:** മണീട്: ശക്തമായ കാറ്റിൽ എഴക്കാരനാട്ടിൽ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ടർഫ് പൂർണ്ണമായും തകർന്നു. കൂടാതെ എഴക്കാരനാട് സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ ഓടുകളും പറന്നു പോയി.

## Article Content

മണീട്: ശക്തമായ കാറ്റിൽ എഴക്കാരനാട്ടിൽ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ടർഫ് പൂർണ്ണമായും തകർന്നു. കൂടാതെ എഴക്കാരനാട് സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ ഓടുകളും പറന്നു പോയി.

പ്രദേശത്തെ സിമൻ്റ് ഇഷ്ട‌ിക നിമ്മാണ കേന്ദ്രത്തിന്റെ മേൽക്കൂരയും തകർന്നു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിഞ്ഞുവീണതിനെ തുടർന്ന് വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359547/the-privately-owned-turf-in-ezhakaranad-has-been-completely-destroyed)