---
title: "ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തു ; അമ്മയെ വെട്ടിക്കൊല്ലുന്നത് തടയാൻ ശ്രമിച്ച മകന് ഗുരുതര പരിക്ക്"
english_title: "Husband commits suicide by stabbing wife; son seriously injured after trying to stop mother from being stabbed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359488/husband-commits-suicide-by-stabbing-wife-son-seriously-injured-after-trying-to-stop-mother-from-being-stabbed"
published_at: "2026-05-15T08:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0692df1e494_1000603134.jpg"
keywords: []
---

# ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തു ; അമ്മയെ വെട്ടിക്കൊല്ലുന്നത് തടയാൻ ശ്രമിച്ച മകന് ഗുരുതര പരിക്ക്

> **Lead Summary:** പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തു. ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു .

## Article Content

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തു. ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു .

പ്ലാവിടപറമ്പിൽ അംബിക ( 60) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രൻ അടുത്ത വീട്ടിലെ പറമ്പിലെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഇന്ന് പുർച്ചെയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന സാമ്പത്തിക തർക്കവും കുടുംബ കലഹവുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യയുമായി വാക്കുതർക്കമുണ്ടായതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അംബികയുടെ കഴുത്തിന് പുറകിലും വെട്ടിപ്പരിക്കേൽപ്പിക്കുകയിരുന്നു. ആക്രമണത്തിൽ പിന്നാലെ തടയാൻ ശ്രമിച്ച മകൻ സനിലിൻ്റെ കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ സനിലിനെ കളമശ്ശേരി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചിട്ടുണ്ട്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359488/husband-commits-suicide-by-stabbing-wife-son-seriously-injured-after-trying-to-stop-mother-from-being-stabbed)