---
title: "മിനി ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് ഒരു മരണം ; രണ്ടു പേരുടെ നില ഗുരുതരം"
english_title: "One dead, two in critical condition after mini bus falls into ravine."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359435/one-dead-two-in-critical-condition-after-mini-bus-falls-into-ravine"
published_at: "2026-05-14T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05e1bb8c879_1000602659.jpg"
keywords: []
---

# മിനി ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് ഒരു മരണം ; രണ്ടു പേരുടെ നില ഗുരുതരം

> **Lead Summary:** തൊടുപുഴ ഗ്യാപ്പ്‌റോഡിൽ മിനി ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

തൊടുപുഴ ഗ്യാപ്പ്‌റോഡിൽ മിനി ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പെരിയകനാലിൽവെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 18 സ്ത്രീകളും നാല് പുരുഷൻമാരും ആറ് കുട്ടികളും ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359435/one-dead-two-in-critical-condition-after-mini-bus-falls-into-ravine)