---
title: "എറണാകുളം സ്വദേശിയായ വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു"
english_title: "Ernakulam native student dies after falling from building"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359334/ernakulam-native-student-dies-after-falling-from-building"
published_at: "2026-05-14T12:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05754c8dc8f_rrrgra.jpg"
keywords: []
---

# എറണാകുളം സ്വദേശിയായ വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. എറണാകുളം പെരുമ്പാവൂർ ചിറക്കര മുറ്റത്ത് ബിജു സി മാണി– ലിബി ബിജു ദമ്പതികളുടെ മകൾ ഫെബ ബിജു മാണിയെയാണ് മരിച്ചത്.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. എറണാകുളം പെരുമ്പാവൂർ ചിറക്കര മുറ്റത്ത് ബിജു സി മാണി– ലിബി ബിജു ദമ്പതികളുടെ മകൾ ഫെബ ബിജു മാണിയെയാണ് മരിച്ചത്.

അബ്ബാസിയ ഹൈവേ മാർക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഫെബ. മൃതശരീരം തുടർ നടപടികൾക്കായി ഫർവാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359334/ernakulam-native-student-dies-after-falling-from-building)