---
title: "തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ"
english_title: "One arrested in pillow company firebombing case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359321/one-arrested-in-pillow-company-firebombing-case"
published_at: "2026-05-14T11:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a056beeefb08_ase.jpg"
keywords: []
---

# തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

> **Lead Summary:** പെരുമ്പാവൂർ : തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ സിദ്ദിഖിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു സംഭവം. മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീവച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

## Article Content

പെരുമ്പാവൂർ : തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ സിദ്ദിഖിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു സംഭവം. മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീവച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

സിദ്ദീഖിന്റെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ സ്ഥാപനം പ്രവർത്തിക്കുന്നുവെന്ന വിരോധത്തിലാണ് തീവച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ ഇരുചക്രവാഹനം കേടാണെന്ന് കളവുപറഞ്ഞ് അയൽവാസിയിൽനിന്ന്‌ തല്ക്കാലത്തേക്ക് വാങ്ങിയ ബൈക്കുമായാണ് കമ്പനി കത്തിക്കാൻ പോയത്. ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ തല്ക്കാലത്തേക്ക് വാങ്ങിയ ബൈക്കുമായാണ് കമ്പനി കത്തിക്കാൻ പോയത്.

ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നിർദേശാനുസര ണം പെരുമ്പാവൂർ എഎസ്പി ഹർദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷകസംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ്, എസ് എൽ അർജുൻ, അബ്ദുൾ ജലീൽ, എഎസ്ഐ എം ബി സുബൈർ എന്നിവരാണുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359321/one-arrested-in-pillow-company-firebombing-case)