---
title: "കസ്‌റ്റഡിയിൽ എടുക്കാതെ വിട്ടയച്ചെന്ന് ആക്ഷേപം ; മോഷ്ടാവിനെ നാട്ടുകാർ പിടിച്ചു , പൊലീസ് വിട്ടു , വീണ്ടും മോഷണം"
english_title: "Accused of releasing a thief without taking him into custody; Locals catch the thief, release him to the police, steal again."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359292/accused-of-releasing-a-thief-without-taking-him-into-custody-locals-catch-the-thief-release-him-to-the-police-steal-again"
published_at: "2026-05-14T10:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05548bbe587_1000601772.jpg"
keywords: []
---

# കസ്‌റ്റഡിയിൽ എടുക്കാതെ വിട്ടയച്ചെന്ന് ആക്ഷേപം ; മോഷ്ടാവിനെ നാട്ടുകാർ പിടിച്ചു , പൊലീസ് വിട്ടു , വീണ്ടും മോഷണം

> **Lead Summary:** ആലുവ : മണപ്പുറം റോഡിൽ എസ്‌പിയുടെ ക്യാമ്പ് ഓഫീസിന് സമീപം പൊലീസിൻ്റെ അനാസ്ഥമൂലം ഒരേ സ്ഥലത്ത് രണ്ടു തവണ മോഷ്‌ടാവ് കയറിയെന്ന് ആക്ഷേപം.

## Article Content

ആലുവ : മണപ്പുറം റോഡിൽ എസ്‌പിയുടെ ക്യാമ്പ് ഓഫീസിന് സമീപം പൊലീസിൻ്റെ അനാസ്ഥമൂലം ഒരേ സ്ഥലത്ത് രണ്ടു തവണ മോഷ്‌ടാവ് കയറിയെന്ന് ആക്ഷേപം.

ബുധൻ പുലർച്ചെ 1.30ന് മണപ്പുറം റോഡിലെ ഐഎക്സ്ഐഎൻ ഓഫീസിലാണ് ഇതര സംസ്ഥാനക്കാരനായ മോഷ്‌ടാവ് ആദ്യമെത്തിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചതായാണ് നാട്ടുകാരുടെ പരാതി. ഇതേ മോഷ്‌ടാവ് പുലർച്ചെ 4ന് വീണ്ടും സമീപത്തെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ ഓടിക്കളഞ്ഞു.

ഒന്നരയ്ക്ക് ഓഫീസിലെത്തിയ മോഷ്‌ടാവ് കമ്പി പാര ഉപയോഗിച്ച് പിൻവാതിലും ജനലുകളും തകർത്താണ് അകത്തു കടന്നത്. അയൽവാസികൾ വിളിച്ചതിനെ തുടർന്ന് പൊലീസെത്തിയെങ്കിലും ഇയാളെ ഓടിച്ചു വിട്ടു. മോഷ്ടാവിനെ പിടികൂടിയിട്ടും വിട്ടയച്ച പൊലീസ് നടപടിയിൽ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നതോടെ ജനപ്രതിനിധികൾ റൂറൽ എസ്‌പിയെ വിവരം ധരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359292/accused-of-releasing-a-thief-without-taking-him-into-custody-locals-catch-the-thief-release-him-to-the-police-steal-again)