---
title: "ജിമ്മിന് പോയി തിരികെ വീട്ടിലേക്ക് മടങ്ങവെ അപകടം ;ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം "
english_title: "Accident while returning home from gym; student dies after being hit by lorry behind bike."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359268/accident-while-returning-home-from-gym-student-dies-after-being-hit-by-lorry-behind-bike"
published_at: "2026-05-14T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0546d639592_1000601914.jpg"
keywords: []
---

# ജിമ്മിന് പോയി തിരികെ വീട്ടിലേക്ക് മടങ്ങവെ അപകടം ;ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** കാസർഗോഡ്‌പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

## Article Content

കാസർഗോഡ്‌പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെ പാലക്കുന്ന് ടൗണിലാണ് അപകടം. ജിമ്മിന് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.

കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു. മംഗളൂരു ശ്രീദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് മരിച്ച ലുക് മാൻ. മാതാവ്: റസീന മൊഗ്രാൽപുത്തൂർ. സഹോദരങ്ങൾ: നൗമാൻ,സഫ്റാൻ, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359268/accident-while-returning-home-from-gym-student-dies-after-being-hit-by-lorry-behind-bike)