---
title: "വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ചു ; പ്രതികൾ പിടിയിൽ"
english_title: "Police officer hit by scooter during vehicle inspection; suspects arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359239/police-officer-hit-by-scooter-during-vehicle-inspection-suspects-arrested"
published_at: "2026-05-14T03:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04f8e528d17_1000601773.jpg"
keywords: []
---

# വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ചു ; പ്രതികൾ പിടിയിൽ

> **Lead Summary:** കൊച്ചി : വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ച കേസിലെ പ്രതികളെ പന്തളത്തുനിന്ന് പിടികൂടി. പന്തളം തോന്നല്ലൂർ തുണ്ടിയിൽ മുഹമ്മദ് സാലിഹ് , തോന്നല്ലൂർ കാക്കക്കുഴിയിൽ ഹാഷിം എന്നിവരെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

## Article Content

കൊച്ചി : വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ച കേസിലെ പ്രതികളെ പന്തളത്തുനിന്ന് പിടികൂടി. പന്തളം തോന്നല്ലൂർ തുണ്ടിയിൽ മുഹമ്മദ് സാലിഹ് , തോന്നല്ലൂർ കാക്കക്കുഴിയിൽ ഹാഷിം എന്നിവരെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

ആറിന് രാത്രി 11.20ന് കലൂർ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. മൂന്നുപേരുമായി വന്ന സ്കൂട്ടറിന് പൊലീസ് കൈകാണിച്ചു. ഇവർ നിർത്താതെ അമിതവേഗത്തിൽ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുധീഷ് ബാബുവിനെ ഇടിച്ചിട്ടു.

തെറിച്ചുവീണ സുധീഷിൻ്റെ രണ്ട് പല്ലുകൾ പൊട്ടുകയും മൂക്കിൻ്റെ പാലം തകരുകയും ചെയ്തു. പാലാരിവട്ടം ഇൻസ്പെക്ട‌ർ എ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359239/police-officer-hit-by-scooter-during-vehicle-inspection-suspects-arrested)