---
title: "വയോധികയുടെ തലയ്ക്ക് വെട്ടേറ്റു ; ആക്രമണം സഹോദരങ്ങൾ തമ്മിൽ നടന്ന വസ്‌തു തർക്കത്തിനിടെ"
english_title: "Elderly woman slashed on head; attack occurred during property dispute between siblings."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/359238/elderly-woman-slashed-on-head-attack-occurred-during-property-dispute-between-siblings"
published_at: "2026-05-14T03:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04f76221d19_1000601757.jpg"
keywords: []
---

# വയോധികയുടെ തലയ്ക്ക് വെട്ടേറ്റു ; ആക്രമണം സഹോദരങ്ങൾ തമ്മിൽ നടന്ന വസ്‌തു തർക്കത്തിനിടെ

> **Lead Summary:** കഴക്കൂട്ടത്ത് വയോധികയുടെ തലയ്ക്ക് വെട്ടേറ്റു. കഴക്കൂട്ടം വാഴപ്പണയിൽ വീട്ടിൽ ഉഷയ്ക്കാണ് തലയ്ക്ക് വെട്ടേറ്റത്. സഹോദരങ്ങൾ തമ്മിൽ നടന്ന വസ്‌തു തർക്കത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

## Article Content

കഴക്കൂട്ടത്ത് വയോധികയുടെ തലയ്ക്ക് വെട്ടേറ്റു. കഴക്കൂട്ടം വാഴപ്പണയിൽ വീട്ടിൽ ഉഷയ്ക്കാണ് തലയ്ക്ക് വെട്ടേറ്റത്. സഹോദരങ്ങൾ തമ്മിൽ നടന്ന വസ്‌തു തർക്കത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ബുധനാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സഹോദരങ്ങൾ തമ്മിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു.

ഇതിനെ തുടർന്നുള്ള വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സഹോദരീപുത്രൻ ദീപുവിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഉഷയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/359238/elderly-woman-slashed-on-head-attack-occurred-during-property-dispute-between-siblings)