---
title: "പ്രസവത്തിനിടെ യുവതി മരിച്ചു ; മെഡിക്കൽ കോളജിനെതിരെ ചികിൽസാപിഴവ് ആരോപിച്ച് കുടുംബം"
english_title: "Woman dies during childbirth; family alleges medical malpractice against medical college."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358825/woman-dies-during-childbirth-family-alleges-medical-malpractice-against-medical-college"
published_at: "2026-05-12T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0281b2ae113_1000599312.jpg"
keywords: []
---

# പ്രസവത്തിനിടെ യുവതി മരിച്ചു ; മെഡിക്കൽ കോളജിനെതിരെ ചികിൽസാപിഴവ് ആരോപിച്ച് കുടുംബം

> **Lead Summary:** കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ചികിൽസയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊൻപതുകാരി മരിച്ചെന്ന് പരാതി.

## Article Content

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ചികിൽസയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊൻപതുകാരി മരിച്ചെന്ന് പരാതി.

ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം.

ചികിൽസാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കൾ. ഫേബയെ ലേബർ റൂമിൽ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചില്ല. സംഭവത്തിൽ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. അർത്തുങ്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് ഫേബയുടെ മൃതദേഹം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358825/woman-dies-during-childbirth-family-alleges-medical-malpractice-against-medical-college)