---
title: "ഷോപ്പിങ് കോംപ്ലക്സ‌ിലെ ലിഫ്റ്റിൽ വിദ്യാർഥികൾ കുടുങ്ങി ; രക്ഷകരായി അഗിരക്ഷാസേന"
english_title: "Students trapped in lift at shopping complex; Firefighters rescue them."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358819/students-trapped-in-lift-at-shopping-complex-firefighters-rescue-them"
published_at: "2026-05-12T06:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a029af099e5f_1000599385.jpg"
keywords: []
---

# ഷോപ്പിങ് കോംപ്ലക്സ‌ിലെ ലിഫ്റ്റിൽ വിദ്യാർഥികൾ കുടുങ്ങി ; രക്ഷകരായി അഗിരക്ഷാസേന

> **Lead Summary:** അങ്കമാലി : നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സ‌ിലെ ലിഫ്റ്റിൽ വിദ്യാർഥികൾ കുടുങ്ങി.

## Article Content

അങ്കമാലി : നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സ‌ിലെ ലിഫ്റ്റിൽ വിദ്യാർഥികൾ കുടുങ്ങി.

സെന്റ് ജോർജ് ഷോപ്പിങ് കോംപ്ലക്‌സിലെ ലിഫ്റ്റിലാണ് ഐഎംഎസ് ട്യൂഷൻ സെൻ്ററിൽ പഠിക്കുന്ന നാല് വിദ്യാർഥികൾ കുടുങ്ങിയത്. തിങ്കൾ പകൽ രണ്ടോടെയായിരുന്നു സംഭവം.

ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമാകുകയായിരുന്നു. ഉടൻതന്നെ അങ്കമാലിയിൽനിന്ന് അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി. ഏകദേശം അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ വിദ്യാർഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു.

വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്ന‌ങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ലിഫ്റ്റിൻ്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358819/students-trapped-in-lift-at-shopping-complex-firefighters-rescue-them)