---
title: "ബസും ടോറസും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം"
english_title: "Bus and Taurus collide in accident; several injured, one in critical condition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358782/bus-and-taurus-collide-in-accident-several-injured-one-in-critical-condition"
published_at: "2026-05-11T17:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01c61e82a0c_1000598999.jpg"
keywords: []
---

# ബസും ടോറസും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം

> **Lead Summary:** കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

## Article Content

കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

ആലുവയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന സെൻ്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്.

ബസിൽ വിദ്യാർഥികളടക്കമുള്ളവരും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിന്റെ തലയ്ക്കും, കൈക്കും പരിക്കേറ്റിറ്റുണ്ട്. അപകടത്തിൽ പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358782/bus-and-taurus-collide-in-accident-several-injured-one-in-critical-condition)