---
title: "കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്ക് , കുട്ടിയുടെ നില ഗുരുതരം "
english_title: "Car collision: Ten people injured, child in critical condition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358701/car-collision-ten-people-injured-child-in-critical-condition"
published_at: "2026-05-11T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0177c1991d3_1000598552.jpg"
keywords: []
---

# കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്ക് , കുട്ടിയുടെ നില ഗുരുതരം 

> **Lead Summary:** വയനാട് : വയനാട് കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

## Article Content

വയനാട് : വയനാട് കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

മീനങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയിൽ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

ഈ അപകടത്തിൽപ്പെട്ട രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാറുകളിൽ ഉണ്ടായിരുന്ന പത്ത് യാത്രക്കാരെയും വയനാട് വിംസ് (WIMS) ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പതിനാറുവയസുള്ള വയസ്സുള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358701/car-collision-ten-people-injured-child-in-critical-condition)