---
title: "വിവാഹ സത്‌ക്കാരത്തിനിടെ വധുവിൻ്റെ കൈ വിരലിൽ മോതിരം കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാസേന"
english_title: "Bride's ring gets stuck on finger during wedding reception; Firefighters rescue her."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358698/brides-ring-gets-stuck-on-finger-during-wedding-reception-firefighters-rescue-her"
published_at: "2026-05-11T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a017680f2137_1000598544.jpg"
keywords: []
---

# വിവാഹ സത്‌ക്കാരത്തിനിടെ വധുവിൻ്റെ കൈ വിരലിൽ മോതിരം കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാസേന

> **Lead Summary:** മലപ്പുറം : വിവാഹദിവസം വധുവിൻ്റെ കൈ വിരലിൽ മോതിരം കുടുങ്ങി.

## Article Content

മലപ്പുറം : വിവാഹദിവസം വധുവിൻ്റെ കൈ വിരലിൽ മോതിരം കുടുങ്ങി.

വിവാഹ സത്‌ക്കാരത്തിനിടെ കൈവിരലിൽ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നവവരനൊപ്പം യുവതി മഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽ എത്തി.

ജീവനക്കാർ കയ്യിലെ മോതിരം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. ആശംസകൾ നേർന്നാണ് അഗ്നിരക്ഷാ ജീവനക്കാർ ഇരുവരെയും യാത്രയാക്കിയത്. ഉബൈദുള്ള എംഎൽഎയുടെ സഹോദര പുത്രിയാണ് വധു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358698/brides-ring-gets-stuck-on-finger-during-wedding-reception-firefighters-rescue-her)