---
title: "കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; പത്തോളം പേർക്ക് പരിക്ക്"
english_title: "KSRTC bus and traveler collide; around ten people injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358620/ksrtc-bus-and-traveler-collide-around-ten-people-injured"
published_at: "2026-05-10T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00ab65158e3_1000598098.jpg"
keywords: []
---

# കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; പത്തോളം പേർക്ക് പരിക്ക്

> **Lead Summary:** കോട്ടയം : തീക്കോയി വെള്ളികുളത്ത് കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു. ബസിലും വാനിലുമായി യാത്ര ചെയ്‌തവരിൽ പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.

## Article Content

കോട്ടയം : തീക്കോയി വെള്ളികുളത്ത് കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു. ബസിലും വാനിലുമായി യാത്ര ചെയ്‌തവരിൽ പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.

വാഗമണിൽ നിന്നും വന്ന ട്രാവലർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.ട്രാവലറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

സാരമായി പരുക്കേറ്റ വാൻ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358620/ksrtc-bus-and-traveler-collide-around-ten-people-injured)