---
title: "നെച്ചൂരിൽ ഇരുനില കെട്ടിടത്തിൻ്റെ ടെറസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം"
english_title: "Youth found dead on terrace of two-storey building in Nechur; murder suspected."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358534/youth-found-dead-on-terrace-of-two-storey-building-in-nechur-murder-suspected"
published_at: "2026-05-10T12:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a002b29e58dd_1000402040.png"
keywords: []
---

# നെച്ചൂരിൽ ഇരുനില കെട്ടിടത്തിൻ്റെ ടെറസിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം

> **Lead Summary:** പിറവം: നെച്ചൂരിൽ ഇരുനില കെട്ടിടത്തിൻ്റെ ടെറസിൽഅതിഥിത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി രാജുവാണു മരിച്ചത്. മേക്കാട്ടുമറ്റം ജംക്ഷനിൽ അതിഥിത്തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന കെട്ടിടമാണിത്.

## Article Content

പിറവം: നെച്ചൂരിൽ ഇരുനില കെട്ടിടത്തിൻ്റെ ടെറസിൽഅതിഥിത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി രാജുവാണു മരിച്ചത്. മേക്കാട്ടുമറ്റം ജംക്ഷനിൽ അതിഥിത്തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന കെട്ടിടമാണിത്.

ഇന്നലെ വൈകിട്ട് 8 മണിയോടെയാണു മൃതദേഹം കണ്ടത്. 2 ദിവസം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിൻ്റെ മുഖത്തും തലയിലും രക്തം ഒലിച്ചിറങ്ങി കട്ടപിടിച്ചിട്ടുണ്ട്. സമീപത്തു ഒടിഞ്ഞ കസേരയും വടിയും കണ്ടെത്തി.

കൊലപാതകമാണോയെന്ന് സംശയമുണ്ട്. 2 നിലകളുള്ള കെട്ടിടത്തിൻ്റെ ടെറസിൽ തനിച്ചാണു രാജു താമസിച്ചിരുന്നത്. ഇന്നലെ കെട്ടിട ഉടമ അന്വേഷിച്ച് എത്തിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358534/youth-found-dead-on-terrace-of-two-storey-building-in-nechur-murder-suspected)