---
title: "കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്കായി അന്വേഷണം"
english_title: "Mentally challenged woman sexually assaulted at KSRTC bus stand; Investigation underway for accused."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358484/mentally-challenged-woman-sexually-assaulted-at-ksrtc-bus-stand-investigation-underway-for-accused"
published_at: "2026-05-10T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fffcca92333_1000596848.png"
keywords: []
---

# കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്കായി അന്വേഷണം

> **Lead Summary:** തിരുവനന്തപുരം : കാട്ടാക്കട കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കേസിലെ പ്രതിയായ ബ്രൂസ്‌ലി ഷിബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

## Article Content

തിരുവനന്തപുരം : കാട്ടാക്കട കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കേസിലെ പ്രതിയായ ബ്രൂസ്‌ലി ഷിബുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കെഎസ്ആർടിസി ഓഫീസിന് മുന്നിലെ ബെഞ്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെയാണ് ഇയാൾ അതിക്രമത്തിനിരയാക്കിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബസ് സ്റ്റാൻഡ് പരിസരത്ത് തങ്ങുന്ന യുവതിയെ പിന്നീട് കാണാതായതോടെ കെഎസ്ആർടിസി ജീവനക്കാർ സിസിടിവി പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ നിന്നാണ് അതിക്രമം നടന്ന വിവരം പുറത്തറിഞ്ഞത്.  ഉടൻതന്നെ അധികൃതർ പോലീസിൽ പരാതി നൽകി.

പ്രദേശത്തെ പ്രധാന ലഹരി ഇടപാടുകാരനായ ബ്രൂസ്‌ലി ഷിബു കഞ്ചാവ് വിൽപ്പനയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചു. അതിക്രമത്തിനിരയായ യുവതിയെ കണ്ടെത്താനും പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358484/mentally-challenged-woman-sexually-assaulted-at-ksrtc-bus-stand-investigation-underway-for-accused)