---
title: "ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറിയുടെ മുകളിലേക്ക് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു "
english_title: "An electricity pole fell on top of a lorry carrying gas cylinders."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358477/an-electricity-pole-fell-on-top-of-a-lorry-carrying-gas-cylinders"
published_at: "2026-05-10T08:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fff0c8c3a57_1000596738.jpg"
keywords: []
---

# ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറിയുടെ മുകളിലേക്ക് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു 

> **Lead Summary:** ചോറ്റാനിക്കര :. ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറിയുടെ മുകളിലേക്ക് ഹൈടെൻഷൻ വൈദ്യുതിത്തൂണ് ഒടിഞ്ഞുവീണു. ശനി വൈകിട്ട് ആറിനാണ് അപകടം.

## Article Content

ചോറ്റാനിക്കര :. ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറിയുടെ മുകളിലേക്ക് ഹൈടെൻഷൻ വൈദ്യുതിത്തൂണ് ഒടിഞ്ഞുവീണു. ശനി വൈകിട്ട് ആറിനാണ് അപകടം.

ഇരുമ്പനം ഐഒസി പ്ലാന്റിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ലോറിയാണ് ചോറ്റാനിക്കര ബൈപ്പാസിൽ അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കുന്നതിനിടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. പോസ്റ്റിനൊപ്പം വൈദ്യുതി ലൈനുകളും വാഹനത്തിന് മുകളിലേക്ക് വീണത് ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും മറ്റ് അപകടങ്ങൾ ഉണ്ടായില്ല.

ഗ്യാസ് സിലിണ്ടറുകൾ നിറച്ച വാഹനമായതിനാൽ തീപിടിത്തമുണ്ടാകുമോയെന്ന പരിഭ്രാന്തിയിലായിരുന്നു നാട്ടുകാർ. കെഎസ്ഇബി അധികൃതർ ഉടൻ എത്തി വൈദ്യുതി വിച്ഛേദിച്ച് അപകടമൊഴിവാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358477/an-electricity-pole-fell-on-top-of-a-lorry-carrying-gas-cylinders)