---
title: "കൂത്താട്ടുകുളം നഗരസഭയിൽ ബയോ മൈനിങ് ആരംഭിച്ചു"
english_title: "Bio-mining has begun in Koothattukulam Municipality."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358475/bio-mining-has-begun-in-koothattukulam-municipality"
published_at: "2026-05-10T08:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ffefbd9582d_1000596737.jpg"
keywords: []
---

# കൂത്താട്ടുകുളം നഗരസഭയിൽ ബയോ മൈനിങ് ആരംഭിച്ചു

> **Lead Summary:** കൂത്താട്ടുകുളം : ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയിൽ ബയോ മൈനിങ് ആരംഭിച്ചു.

## Article Content

കൂത്താട്ടുകുളം : ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയിൽ ബയോ മൈനിങ് ആരംഭിച്ചു.

മാർക്കറ്റിനുസമീപത്തെ മാലിന്യകേന്ദ്രത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഇവിടെനിന്ന് കെഎസ്ആർടിസി സബ് ഡിപ്പോയ്ക്കുസമീപത്തെ കലക്ഷൻ സെൻ്ററിലേക്ക് മാറ്റിത്തുടങ്ങി.

മാലിന്യം തരംതിരിക്കുന്നത് ഇവിടെയാണ്. 15 ദിവസത്തിനകം മാലിന്യം പൂർണമായി നീക്കംചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബയോ മൈനിങ്ങിലൂടെ ലഭിക്കുന്ന പ്ലാസ്റ്റിക്, തുണി, റബർ, കനംകുറഞ്ഞ മരക്കഷ്‌ണങ്ങൾ തുടങ്ങിയ കത്താൻ എളുപ്പമുള്ള വസ്‌തുക്കൾ സിമന്റ് ഫാക്ട‌റികളിൽ കൽക്കരിക്ക് പകരമായി ഉപയോഗിക്കാൻ നൽകും.

ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ടാറിങ്ങിനും റോഡ് ടാറിങ്ങിനായും കല്ല്, ഇഷ്‌ടിക, കോൺക്രീറ്റ് കഷ‌ണങ്ങൾ, പഴയ കെട്ടിടാവശിഷ്‌ടങ്ങളും മണ്ണും കലർന്ന പരുക്കൻവസ്തുക്കൾ താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനും റോഡ് നിർമാണത്തിനുള്ള അടിത്തറയൊരുക്കുന്നതിനും ഉപയോഗിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358475/bio-mining-has-begun-in-koothattukulam-municipality)