---
title: "മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം ; നാൽപതുകാരൻ അറസ്റ്റിൽ"
english_title: "Six-year-old girl sexually assaulted on train while sleeping with grandfather; 40-year-old arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358372/six-year-old-girl-sexually-assaulted-on-train-while-sleeping-with-grandfather-40-year-old-arrested"
published_at: "2026-05-09T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fef1418a3bd_Untitled-1.jpg"
keywords: []
---

# മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം ; നാൽപതുകാരൻ അറസ്റ്റിൽ

> **Lead Summary:** കൊല്ലം : ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി സാനിഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . രണ്ട് ദിവസം മുൻപാണ് സംഭവം .

## Article Content

കൊല്ലം : ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി സാനിഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . രണ്ട് ദിവസം മുൻപാണ് സംഭവം .

കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.

മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആരും അറിയാതെ എടുത്ത് സ്വന്തം സീറ്റിൽ കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപാണ് സംഭവം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ചായിരുന്നു ക്രൂരസംഭവം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358372/six-year-old-girl-sexually-assaulted-on-train-while-sleeping-with-grandfather-40-year-old-arrested)