---
title: "ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു ; ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചു"
english_title: "Biker breaks auto driver's leg with helmet after reversing without using indicator."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358343/biker-breaks-auto-drivers-leg-with-helmet-after-reversing-without-using-indicator"
published_at: "2026-05-09T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fedffdaf7b1_bhbjh.jpg"
keywords: []
---

# ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു ; ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചു

> **Lead Summary:** വൈക്കം: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചു. മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ ആർ അരുണിൻ്റെ വലതുകാലാണ് തല്ലി ഒടിച്ചത്.

## Article Content

വൈക്കം: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചു. മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ ആർ അരുണിൻ്റെ വലതുകാലാണ് തല്ലി ഒടിച്ചത്.

ഓട്ടോ ഡ്രൈവറായ അരുണിനെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാവിലെ മറവൻതുരുത്ത് പഞ്ചായത്ത് ജം ഗ്ഷനിലാണ് സംഭവം.

പാലാംകടവിൽ നിന്നു മറവൻതുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജംഗ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് തിരിക്കുന്നതിനിടെ അതേ ദിശയിൽ പിന്നാലെ സ്‌കൂട്ടറിൽ എത്തിയ ചുങ്കം സ്വദേശികളായ യുവാക്കളാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരായ വാഴത്തറയിൽ ഫിറോസ് (19), കണ്ടത്തിപ്പറമ്പിൽ ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358343/biker-breaks-auto-drivers-leg-with-helmet-after-reversing-without-using-indicator)