---
title: "മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ"
english_title: "School employee arrested for sexually assaulting three-year-old girl."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358312/school-employee-arrested-for-sexually-assaulting-three-year-old-girl"
published_at: "2026-05-09T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fec35aa8f07_1000595761.png"
keywords: []
---

# മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സ്കൂ‌ൾ ജീവനക്കാരൻ അറസ്റ്റിൽ.

## Article Content

ന്യൂഡൽഹി: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സ്കൂ‌ൾ ജീവനക്കാരൻ അറസ്റ്റിൽ.

സ്കൂ‌ൾ സമയത്തിനിടെ 57 വയസ്സുകാരനായ പ്രതി മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് കുട്ടിയുടെ അമ്മ മാതാവ് ജനിക്‌പുരി നൽകിയ പരാതിയിലാണ് സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിലായത്. സ്കൂ‌ൾ വിട്ട് തിരികെയെത്തിയ കുട്ടി ശാരീരിക അസ്വസ്‌തതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ലൈംഗികാതിക്രമം കുട്ടി തുറന്ന് പറഞ്ഞത്.

ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പ്രതി തന്റെ മകളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് ജനിക്‌പുരി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358312/school-employee-arrested-for-sexually-assaulting-three-year-old-girl)