---
title: "ഫോൺ വാങ്ങി സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല ;  യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ "
english_title: "Man arrested for trying to stab young man to death after he didn't like talking on phone."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358269/man-arrested-for-trying-to-stab-young-man-to-death-after-he-didnt-like-talking-on-phone"
published_at: "2026-05-09T08:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fea0ee6e51a_1000595580.png"
keywords: []
---

# ഫോൺ വാങ്ങി സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല ;  യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ 

> **Lead Summary:** കൊച്ചി :യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കലൂർ മണപ്പാട്ടിപ്പറമ്പ് സ്വദേശി കെ ആർ അസ്ലനെ എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്തുതു.

## Article Content

കൊച്ചി :യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കലൂർ മണപ്പാട്ടിപ്പറമ്പ് സ്വദേശി കെ ആർ അസ്ലനെ എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്തുതു.

മണപ്പാട്ടിപ്പറമ്പ് വടക്കാട്ടുപറമ്പ് വീട്ടൽ അമീറിനാണ് കുത്തേറ്റത്. അമീർ, മണപ്പാട്ടിപ്പറന്‌പിലെ ഹോട്ടലിൽ കഴിഞ്ഞമാസം 19ന് ഭക്ഷണം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.

അമീറിന്റെ സുഹൃത്തായ മണപ്പാട്ടിപ്പറമ്പിനുസമീപം താമസിക്കുന്ന ഷാഫി ഈ സമയം അസ്‌ലനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. അമീർ ഫോൺ വാങ്ങി സംസാരിച്ചതാണ് അസ്ലനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഷാഫിയുമായി വഴക്കിലായിരുന്ന അസ്ല‌ൻ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫോണിൽ സംസാരിച്ചിരുന്നത്. ഇതിനിടയിലാണ് ഫോൺ വാങ്ങി അമീർ പ്രതിയോട് സംസാരിച്ചത്. ഇത് ഇഷ്ടപ്പെടാതിരുന്ന അസ്‌ലൻ ഫോൺ കട്ട് ചെയ്തു.

പിന്നീട് അമീറിനെ മണപ്പാട്ടിപ്പറമ്പ് ഫോർത്ത് ക്രോസ് റോഡിനുസമീപം ആക്രമിക്കുകയായിരുന്നു. അമീറിന്റെ ഇടതു തുടയിലും കാൽമുട്ടിലും ഇടതുനെഞ്ചിന് താഴെയുമാണ് അസ്ലൻ കുത്തിയത്. ആക്രമണത്തിൽ അമീറിന് കരളിന് ക്ഷതം സംഭവിച്ചു. സംഭവത്തെത്തുടർന്ന് ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ അവിടെനിന്നാണ് പൊലീസ് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358269/man-arrested-for-trying-to-stab-young-man-to-death-after-he-didnt-like-talking-on-phone)