---
title: "വാഹനപരിശോധനക്കിടെ എസ്ഐയെ സ്കൂട്ടർ ഇടിച്ചു"
english_title: "SI hit by scooter during vehicle inspection."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358043/si-hit-by-scooter-during-vehicle-inspection"
published_at: "2026-05-08T06:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd355dd3f96_1000414070.png"
keywords: []
---

# വാഹനപരിശോധനക്കിടെ എസ്ഐയെ സ്കൂട്ടർ ഇടിച്ചു

> **Lead Summary:** കൊച്ചി : വാഹനപരിശോധനക്കിടെ എസ്ഐയെ സ്കൂട്ടർ ഇടിച്ചു. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ സുധീഷ് ബാബു വിനെയാണ് സ്‌കൂട്ടർ ഇടിച്ചത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കൊച്ചി : വാഹനപരിശോധനക്കിടെ എസ്ഐയെ സ്കൂട്ടർ ഇടിച്ചു. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ സുധീഷ് ബാബു വിനെയാണ് സ്‌കൂട്ടർ ഇടിച്ചത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധൻ രാത്രി 11ന് ആണ് സംഭവം. സുധീഷ് ബാബുവും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കലൂർ സ്റ്റേഡിയത്തിൻ്റെ പിൻഭാഗത്തെ റോഡിൽ വാഹനപരിശോധന ഡ്യൂട്ടിയിലായിരുന്നു. അതേസമയം ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്ന് യുവാക്കൾ അതുവഴി എത്തി.

പൊലീസ് ഉദ്യോഗസ്ഥൻ സ്‌കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, സ്‌കൂട്ടർ നിർത്താതെ യുവാക്കൾ അതിവേഗം മുന്നോട്ട് എടുത്തപ്പോൾ കുറച്ചകലെ മാറിനിന്നിരുന്ന എസ്ഐ സുധീഷ് A ബാബുവിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം റോഡിൽ മുഖമടിച്ചു വീണു. യുവാക്കൾ സ്‌കൂട്ടറുമായി കടന്നു കളഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358043/si-hit-by-scooter-during-vehicle-inspection)