---
title: "ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "Accident involving a bike and a scooter; young man dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/358019/accident-involving-a-bike-and-a-scooter-young-man-dies-tragically"
published_at: "2026-05-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fcacc3c2fea_1000594288.jpg"
keywords: []
---

# ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്‌നാസ് ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് 6:50 മണി ഓടെയാണ് പിലാത്തറ സ്റ്റീൽ ലൈനിന് സമീപം അപകടം നടന്നത്.

## Article Content

പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്‌നാസ് ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് 6:50 മണി ഓടെയാണ് പിലാത്തറ സ്റ്റീൽ ലൈനിന് സമീപം അപകടം നടന്നത്.

പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്‌നാസ് ഓടിച്ച സ്കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനൻ (54) ന് പരിക്കേറ്റു. ഇയാൾ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പിതാവ് എം കെ ഗഫൂർ( മർവ്വ ട്രാവൽസ് പിലാത്തറ ). മാതാവ് : കെ പി റുബൈല. സഹോദരങ്ങൾ: റബിയ, അഫ്‌നാൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/358019/accident-involving-a-bike-and-a-scooter-young-man-dies-tragically)