---
title: "സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണു ; തലയിലൂടെ ലോറി കയറി , യുവതിക്ക് ദാരുണാന്ത്യം"
english_title: "Woman falls off scooter onto road; lorry runs over her head, ends in tragedy."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357908/woman-falls-off-scooter-onto-road-lorry-runs-over-her-head-ends-in-tragedy"
published_at: "2026-05-07T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc4372b387d_1000593793.jpg"
keywords: []
---

# സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണു ; തലയിലൂടെ ലോറി കയറി , യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: തൃശൂരിൽ റോഡപകടത്തിൽ സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.

## Article Content

തൃശൂർ: തൃശൂരിൽ റോഡപകടത്തിൽ സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.

അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയിൽപ്പെട്ടാണ് ദാരുണന്ത്യം. മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം നടന്നത്. സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357908/woman-falls-off-scooter-onto-road-lorry-runs-over-her-head-ends-in-tragedy)